ഒരു മലയാളം ബ്ലോഗ് ചെയ്യണം എന്ന് കൊറച്ച് നാള്‍ ആയി കൊതിക്കുന്നു. സത്യം പറഞ്ഞാല്‍ ആദ്യത്തെ പ്രശ്നം ഇതു മരിയാതെക്ക് (ഉദാഹരണം ഇതു തന്നെ )..
ആദ്യം' ഉദാഹരണം' എന്ന വാക് തന്നെ ടൈപ്പ് ചെയ്തപ്പോള്‍ പണ്ടു നാണിച്ചു പറഞ്ഞ ഒരു വാക്കാണ് ആദ്യം വന്നത്. പിന്നെ ബാക്ക് സ്പേസ് അടിച്ച് അടിച്ച് കറക്റ്റ് വാക്ക് കിട്ടി. അടുത്ത കാലത്തെങ്ങും ഇത്രെയും ബാക്ക് സ്പേസ് അടിച്ചതായി ഓര്‍മയില്ല . വാക്കുകള്‍ ടൈപ്പ് ചെയുമ്പോള്‍ 'മലയാല്ലാം' സ്റ്റൈല്‍ ആയാല്‍ ഒരു ഗുണം ഉണ്ട്.
മലയാളം ചാനെല്‍ ലില്‍ എപ്പ അവതാരിക ആയെന്നു ചോദിച്ചെന്നു പറഞ്ഞാല്‍ മതി !
പിന്നെ അടുത്ത കാരിയം (കൊറേ ബാക്ക് സ്പേസ് അടിച്ചിട്ടും കറക്റ്റ് വാക്ക് വരുന്നില്ല .. ഒരു ലിമിറ്റ് ഇല്ലേ ബാക്ക് സ്പേസ് അടികുന്നതില്‍ ).. ഓക്കേ . അടുത്ത കാരിയം .. നല്ല ഒരു പേരു കണ്ടുപിടിക്കുന്നതാണ് . ഒരു മാതിരി പേരുകള്‍ ഒക്കെ എടുത്തു കഴിഞ്ഞു . പിന്നെ ഉള്ളത് പഴയെ മലയാളം സിനിമ പാട്ടു പാടി അതിന്റെ ഇടയില്‍ ഉള്ള കവി പാടുപെട്ടു ഉണ്ടാക്കി കണ്ടുപിടിച്ചു ചെല വാക്കുക്കള്‍ എടുത്തു ചാര്‍ സോ ബീസ് പരുവത്തില്‍ ആകി ഇട്ടു പരീക്ഷികാന്‍ പട്ടുന്താണ് .( വീണ്ടും ബാക്ക് സ്പേസ് പ്രശ്നം) മികവാരും എന്റെ ബ്ലോഗ് ഇങ്ങനെ പോയാല്‍ തമിഴും മലയാളല്വും ചാനെല്‍ അവതാരിക ഭാഷ യും ചേര്‍ന്ന് ഒരു പുതിയ ഭാഷ തന്നെ ആയേക്കാം . ഇനി ഈ പേരില്‍ ആധുനിക മലയാളത്തിന്‍റെ അപ്പപനെന്നോ അളിയനെന്നോ വല്ല പാരിതോഷികം കിട്ടിയാല്‍ ദിവസം തിന്നുന്ന തോര്രന്റെ (ഇതു പുതിയ കറി ഒന്നും അല്ല .. പച്ചകറിയും തേങ്ങയും മുളക്കും ചേര്‍ന്ന് ഉണ്ടാകുന്ന ആ സംഭവം ഉണ്ടല്ലോ ..അതാണ് മുപതു ബാക്ക് സ്പേസ് കൊണ്ടു പറ്റാഞ്ഞ് അവസാനം ഇങ്ങനെ എഴുതേണ്ടി വന്നത് !) കൂടെയ് ഒരു കോഴി കാല് കാണാനുള്ള ഭാഗ്യം വന്നെകാം! ആദ്യം ആയിട്ട് ആയിരിക്കും ഒരാള്‍ ഇങ്ങനെ പറയുന്നത് .. ഒരു കുഞ്ഞി കാല് കാണാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരുമോ . അത് പോലെ .. ഒരു കോഴി കാല് കാണാനുള്ള ആഗ്രഹം എനിക്ക് തരുമോ ..
പിന്നെ അടുത്ത കാരിയം (കട്ട് ആന്‍ഡ് പേസ്റ്റ് )..
ദിവസവും പത്രം വായിക്കണം . അതിലെ ഏറ്റവും വലിയ സംഭവം താമസം രൂപത്തില്‍ ആകണം. ഇവിടെയാണ് ഏറ്റവും വലിയ പ്രശ്നം . ഇപ്പോള്‍ പത്ര വാര്ത്ത തന്നെ തമാശ ആണ്. അത് വായിച്ചു അതിന്നും കൂടുതല്‍ തമാശ ആകണം എന്ന് പറഞ്ഞാല്‍ , അതിന്നും നല്ലതും എളുപ്പവും മിണ്ടാ മഠത്തില്‍ പോയി പന്തളം ശശിയുടെ ഗാനമേള കേള്കുനതാണ് ! അല്ലെങ്കില്‍ സിനിമ കണ്ടു കമ്പ്ലീറ്റ് കുറ്റം പറയണം . സൂപ്പര്‍ താരങ്ങളെ അടിച്ച് താഴ്ത്തി
കേള്‍കാത്ത കൊറേ ടീംസ് പൊക്കി പറയണം ..
പിന്നെ ശുദ്ധ ഹാസ്യം .. ബാര്‍ബര്‍ ഷോപ്പ് പോലെയുള്ള വല്ലതും ! ചുരുക്കം പറഞ്ഞാല്‍ ഒരു പേജ് ന്റെ ബ്ലോഗ് എഴുതണമെങ്കില്‍ ചുരുക്കം പന്ത്രണ്ടു മണികൂര്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നെടുമുടിച്ചു മുട്ടുകുത്തി എന്തിക്കിലും ചെയണം .. അതിനും നല്ലത് ഇപ്പോള്‍ ഉള്ള ബ്ലോഗ് വായിച്ചു ഫോര്‍വേഡ് ചെയ്തു ഓഫീസില്ലേയ് സെര്‍വര്‍ ഹെവി ആകുനതല്ലേയ് ..
അപ്പോള്‍ തല്‍കാലം ലാല്‍ സലാം
Subscribe to:
Post Comments (Atom)
No comments:
Post a Comment