Tuesday, February 8, 2011

Malayala cinemayude oru kochu shaapam

ഇത് ഒരു ബ്ലോഗ്‌  ആണ് . എന്റെ ഒരു സുഹൃത്തിനോട്  പറയുന്നു അഥവാ സംസാരിക്കുന്ന അതേ ലാഘവത്തോടെയാണ്  ഞാന്‍  ഇത്  എഴുതിയത് .അതുകൊണ്ട്  വെറും  സാധാരണ  വാക്കുകകളും  , ഇടയ്ക്കു  കയറി   വരുന്ന  ഇംഗ്ലീഷ്  പദങ്ങള്‍ സ്വാഭാവികം  മാത്രം.
(മാത്രമല്ല ,ഒരു നല്ല ഫോന്റ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും ഒന്ന് അറിയിച്ചുകൊള്ളട്ടേ! ;)

കഴിഞ്ഞ  ദിവസം  ദീപിക  ദിനപത്രത്തിലെ ഒരു  വാര്‍ത്ത‍  അവലോകനം  ആണ് ഈ ബ്ലോഗ്‌ എഴുതാന്‍ എന്നെ പ്രേരിപിച്ചത്‌ ! അവലോകനത്തിന്റെ തലക്കെട്ട്‌ ഇത് ആയിരന്നു. മലയാള  സിനിമയുടെ  2010ത്തിലെനഷ്ടങ്ങള്‍ ! ഒന്ന്  നോക്കിയപ്പോള്‍  നമ്മുക്ക്  നഷ്ടമായത്  ഒന്നോ  രണ്ടോ  പേര്  അല്ല . അഞ്ചു  ആറു പേര്‍!
ശരിയാണ്   ദൈവം  ഒന്ന്  വിളിച്ചാല്‍  പോകാതെ  പറ്റൂലല്ലോ ! .. പക്ഷെ  എന്നെ  ഏറ്റവും   കൂടുതല്‍  വേദനപിച്ചത് , ഇവരുടെ  പ്രായം കണക്കിലെടുത്തപ്പോള്‍ ആണ് !
രണ്ടു  പേര്‍ 50  വയസ്സിനു താഴേ! 2 പേര്‍  അറുപതിനു അടുത്ത് !
ഒരു  80 അല്ലെങ്കില്‍  90 വയസ്സ്  ആണെങ്കില്‍  നമ്മുക്ക്  പറയാം  , ഓ! സമയമായി 

വേറെ ഒരു കാര്യം  ഇവിടെ  ചെറുതായി  ഒന്ന്  സൂചിപ്പിക്കട്ടേ .. 80 അല്ലെങ്കില്‍  90 വയസ്സ്  വരെ  ഒരു  മലയാള  സിനിമ കലാകാരന്‍  ജീവിക്കുനതും  ഒരു  ശാപം  ആണോ  എന്നും  എനിക്ക്  തോന്നിയിട്ടുണ്ട്‌ .. അതിനെപ്പറ്റി  ഞാന്‍  പിന്നെ പറയാം !

ആദ്യം  എനിക്ക്  പറയുവാനുള്ളത്   ഈ  മധ്യവയസ്സു  പ്രായം  കഴിയുമ്പോള്‍  കണ്‍മറിഞ്ഞു    പോകുന്നുത്  ഓര്‍ത്താണ് . ചരിത്രം  പരിശോധിച്ചാല്‍  ഒരു  കലാകാരന്റെ  യഥാര്‍ത്ഥ ഒരു  ജനനനം  ഒരു  30 കഴിയുമ്പോള്‍  ആണ് . ഇത്  ഒരു  ആവറേജ്  അല്ലെങ്കില്‍   ഒരു  ജനറല്‍  കാഴ്ച്ചപാടാണ് . കാരണം  നമ്മുക്ക്  അറിയാവുന്ന  പല കലകാരമാരും  , അവരുടെ  ചെറു  പ്രായത്തില്‍  തന്നെ  കഴിവ്  തെളിയച്ചവരുണ്ട് .. പക്ഷെ  അതെല്ലാം  ഒരു  ജീനിയസ് കാറ്റഗറിയില്‍ അല്ലേ  നമ്മള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് !


ഞാന്‍  ഉദേശിക്കുന്നത്  ഒരു  സാധാരണ കഴിവുള്ള ഒരു  കലാകാരന്‍ . ഒരു  ഹാസ്യ   നടന്‍ .. അല്ലെങ്കില്‍   ഒരു  കാരക്ടര്‍ നടന്‍ ..അല്ലെങ്കില്‍   കഴിവുള്ള  ഒരു  ഗാനരചയിതാവ് . ഇവരെല്ലാം   ഒരു  30 പകുതി  കഴിയുമ്പോള്‍  , അഭിനയത്തിന്റെ  മാറ്റൊലിക്കള്‍   ശരിക്കും   പഠിച്ചു  ഒരു  കാഴ്ച്ചകാരന്  എന്തൊക്കെ കുളിര്‍മ  കൊടുക്കാമോ   ..അതെല്ലാം  കാണിക്കുന്നു .. അതെല്ലാം  പ്രകടിപികുന്നു .. തന്റെ  സ്വന്തം  വരിക്കളില്‍  കൂടെ റൊമാന്‍സും ദുരിതവും  സന്തോഷവും  ഇറക്കവും എല്ലാം  കലര്‍ന്ന്  നമ്മെ  എവിടെയോ  കൊണ്ട്  എത്തിക്കുന്ന  ആ  പ്രതീതി ! അങ്ങനെ  , നമ്മള്‍  , മലയാളികള്‍  കലയുടെ  മൂല്യം   അറിഞ്ഞു  സുഖിക്കുമ്പോള്‍  ആണ് .. പെട്ടന്ന്  ഒരു  വാര്‍ത്ത . ഈ  പറഞ്ഞ  കലാകാരന്‍  നമ്മളേ  വിട്ടു  പോയെന്നു !..
പ്രായം  ഒരു  47.!
അപ്പോള്‍  നാം , മലയാളിക്കള്‍  ഒരു  കലാകാരന് കൊടുകുന്നത്  വെറും  15--/20 കൊല്ലത്തെ  ആയുസ്സോ ?
പക്ഷെ  ഇത്  മലയാള   കല  ലോകത്ത്  പ്രേതേകിച്ചു  സിനിമ  രംഗത്ത് . ബോളിവുഡ്   അല്ലെങ്കില്‍   വേറെ   എവിടേ  നോക്കിയാലും   ഇങ്ങനെ  ഒരു  ദുരിതം  നമ്മള്‍  അധികം   കാണൂല !

എന്താ  കാരണം ? 

വാര്‍ത്ത  വിശദമായി  വായിക്കുമ്പോള്‍  അതില്‍  കാണാം , ഇല്ലാത്ത രോഗങ്ങളുടെ  ഒരു  ലിസ്റ്റ് !. അതും  ഈ  പ്രായത്തില്‍ .
ആ  രോഗങ്ങള്‍  ഒന്നും  കൂടി  വിശദമായി  പരിശോധിച്ചാല്‍  , നമ്മെ  കൊണ്ട്  എത്തിക്കുനത്  പ്രധാനമായും  3 സ്ഥലങ്ങളില്‍ .
മദ്യം ,  പുകവലി  , ഭക്ഷണ  ക്രമം 

ഇതെല്ലാം  എല്ലാവരും  ചെയ്യുന്നുണ്ട് .. പക്ഷെ  അതെ സമയം  എല്ലാവരും  ഒരു  ക്രമത്തില്‍ .. ഒരു  ചട്ടത്തില്‍ .. അതിനു പുറമേ വ്യായാമത്തിന് സമയം  കൊടുക്കുന്നു .
ജീവിതത്തിന്നു  സമയം  കൊടുക്കുന്നു! 



കാരണം  ബോളിവൂഡില്‍ അവര്‍ക്ക്  ഒന്ന്  രക്ഷപെടണമെങ്കില്‍  സൌന്ദര്യം  വേണം . അല്ലെങ്കില്‍   വല്ല  ആര്‍ട്ട് സിനിമയില്‍  ഒതുങ്ങി  പോകും ..  മലയാള  സിനിമയുടെ  ഒരു  ശാപം   ഇത്  തന്നെയാണ് .. നമ്മള്‍  മലയാളിക്കള്‍  ഒരു  കുഴപ്പം   ഉണ്ട് .. കുഴപ്പം   എന്ന്  പറയാന്‍  പറ്റില്ല.. ഒരു  തരാം "അപ്രിസിയേഷന്‍  ഡിസ്ഓര്‍ഡര്‍"  എന്ന് ഞാന്‍ പറയും!   .. കഴിവ്  ഉണ്ടോ ..നമ്മള്‍  അഭിനന്ദിക്കും .. കഴിവ് ഇല്ലെയോ .. ചവിട്ടി  കുട്ടയില്‍  ഇടും ..ഇത് അപ്രിസിയേഷന്‍ !
പക്ഷെ ഡിസ്ഓര്‍ഡര്‍" ഇതാ!
"കഴിവ്  ഉണ്ടോ ..സൌന്ദര്യത്തിന്നു   ഒരു  കഴംബും  ഇല്ല !.. "


ഞാന്‍  ഇത് വരെ കാലം , കല  സ്നേഹിക്കുന്ന  ഒരു  മലയാളിയുടെ  വായില്‍  നിന്ന്  ഇത്  കേട്ടിട്ടില്ല.. ! "നല്ല  കഴിവുള്ള  നടന്‍  ആണ് .. എന്നാലും  സൌന്ദര്യം പോരാ ."
ഇത്  മലയാളികള്‍ക്ക്   നന്നായി അറിയാം .. മലയാള  കലകാരന്മാര്‍കും
നന്നായി അറിയാം ..
അപ്പോള്‍  പിന്നെ  അവര്‍  എന്തിനാ   ഒരു  ക്രമത്തില്‍  ജീവികേണ്ടത് . ഒരു  കാര്യവുമില്ലാ .. അങ്ങനെ  ഒരു  ചിട്ട  ഇല്ലാതെ  ഒരു  ജീവിതം  നയിക്കുമ്പോള്‍  നഷ്ടപെടുന്നത്  നമുക്ക്   മാത്രം!  ഇവിടെ സൌന്ദര്യം എന്ന് ഉദേശിച്ചത്‌ ഒരു ചോക്ല്ലട്റ്റ്‌ ഹീറോ ആണ് അല്ലാതെ ഒരു വ്യക്തിതം അല്ല! അപ്പോള്‍  ഈ  കലാകാരന്മാരെ  നമ്മള്‍  തന്നെ  അല്ലേ  ഒരു തരത്തില്‍ കുരുതി   കൊടുകുന്നത്  ..ഇത്  കേട്ട്   ശരിയാണ്  .. നമ്മുക്ക്  ഒരു  കാര്യം  ചെയ്യാം .. ഇനി    സൌന്ദര്യമുള്ള ,  പാട്ട്   പാടുമ്പോള്‍  tshirt ഊരുന്ന  നടന്മാരെയോ ,തമാശ കാണിക്കാന്‍ ഗോഷ്ടി കാണിക്കുന്ന ചോക്കലെട്റ്റ്  ഹീറോക്കളെ   മാത്രം പ്രോത്സാഹിപികുക്ക ! ..
അയ്യോ!  ..അങ്ങനെയല്ല .. ഞാന്‍  പറഞ്ഞത്  .ഉദേശിച്ചതും! .കല സ്നേഹിക്കളായ നമ്മള്‍ തന്നെയാണ് അവരെ ബോധാവല്‍കരിക്കേണ്ടത്  .. അല്ലെങ്കില്‍ ഇത്  ഒരു ശാപമായി  മാറും.. കലയെ  ഇങ്ങനെ  സ്നേഹിക്കുനത് !



പിന്നെ  അടുത്തത് .. അഥവാ .. ഒരു  80 വയസ്സ്  വരെ  ജീവിച്ചിരുന്നുവെങ്കില്‍ !!.. 
കഴിഞ്ഞ  ഒരു  കൊല്ലത്തിന്റെ  ഇടയില്‍  80 കഴിഞ്ഞു  മണ്‍മറിഞ്ഞു   പോയാ  കലാകാരന്‍മാരെ  ഒന്ന്  നോക്കൂ .. അവസാന  നാളില്‍  ദാരിദ്ര്യം  ശരിക്കും   അനുഭവിച്ചു .. ഇടയ്ക്കു  അമ്മയോ  അപ്പനോ  ചെന്ന്  ഒന്ന്  കാണും . കേരള  സര്‍ക്കാര്‍   അവരുടെ   പേരില്‍  ഈ  സമ്മാനം .. ആ  സമ്മാനം  എന്നൊക്കെ  ഉണ്ട് .. പക്ഷെ  കലാകാരന്  ഒരു സഹായം ?. . സമ്മാനം  ആകാം   .. പ്രോത്സാഹനം  ആകാം  .. കലാകാരന്മാരെ  സ്നേഹികാം  എന്നാല്‍  സഹായം .. അയ്യോ ! .. അത്  ശരിയാകൂലാ .. അതാണ്‌  ഇവിടുത്തെ  നമ്മുടെ  സംസ്കാരം !
ഒരു പരിമിതി ഇല്ലേ ഇങ്ങനെ അവരെ പ്രോത്സാഹനം മാത്രം കൊടുക്കുന്നത്  !അവരെ സഹായിക്കുനതും ഒരു പരിധി വരെ നമ്മളും കടപെട്ടിരിക്കുന്നു!

അല്ലെങ്കില്‍ കുറേ നാള്‍  ജീവിക്കുനതും ഒരു  ശാപം പോലെ ആകും .ഒരു ബാധ്യത  പോലെ ആകും!. ഈയിടെ നമ്മളെ വിട്ടുപിരിഞ്ഞു പോയ  ശരങ്ങ പാണി   ..  
വടക്കന്‍  പാട്ട്   കഥക്കള്‍ ഇത്  പോലെ  മലയാള  മനസ്സില്‍  ശരിക്കും പതിപിച്ച  ഒരു  കലാകാരന്‍  വേറെ ഉണ്ടോ എന്ന് ചോദിച്ചാല്‍ .. ഇല്ല എന്ന് തന്നെ  പറയാം!.. ഈ  ശരങ്ങ പാണി ഇങ്ങനെ  ഒന്നും  പണ്ട് എഴുതിയില്ലയിരിന്നുവെങ്കില്‍, എം ഡി യുടെ വടക്കന്‍  വീരഗാഥ  കൂടി  വന്നാല്‍  ഒരു  4 ദിവസം  ഓടിയാനേ !.ശരങ്ങപാണിയുടെ വടക്കന്‍ കഥക്കള്‍ ഒരു രണ്ടുമൂന്നു പതിറ്റാണ്ട് നമ്മെ കൊരിത്തരിപ്പിച്ചിടുണ്ട്.. ശരങ്ങപാണിയുടെ  ചന്തു  അത്രേ  മാത്രം  നമ്മളെ വെറുപ്പിചിടുണ്ട് .. ആരോമല്‍   ഉണ്ണി  അത്രെമാത്രം  നമ്മളെ  വികാരധീനാക്കിയിടുണ്ട് .. അത്  കൊണ്ട്  വടക്കന്‍  വീര ഗാഥ   വന്നപ്പോള്‍ ,മലയാളിക്കള്‍ക്ക്  വെറുക്കപെട്ട  ഒരു  കഥാപാത്രത്തെ  രണ്ടു കൈ കൊണ്ട് സ്വീകരികുക്കയും  ഇഷ്ടപെടുക്കയും ,അതെ സമയം  മറ്റു  കഥപാത്രങ്ങളുടെ  നമ്മുടെ കാഴ്ചപ്പാട്   മാറുകയും  ചെയ്തു!.
ഇതെല്ലാം  തുടങ്ങിയതോ? ..ശരങ്ങപാണിയുടെ തൂലികയില്‍  നിന്ന് ! പക്ഷെ ആ കാര്യം നമ്മള്‍ മറന്നോ എന്നൊരു സംശയം ഇല്ലാതെ ഇല്ല!
പോട്ടേ ! പുതിയ തലമുറ ഈ കലാകാരനെ കുറിച്ച് അധികം കേട്ടിട്ടില്ല .. എന്നാലോ !മലയാള സിനിമയുടെ ആദ്യ വടക്കന്‍ സിനിമക്കള്‍ കണ്ടു വളര്‍ന്ന ഇപ്പോഴത്തേ നടന്മാരോ.. മുതിര്‍ന്ന സമിതി അംഗങ്ങള്ലോ? ഓ ! അവര്‍ക്ക് എവിടുന്ന് സമയം !തര്‍ക്കം പരിഹരിക്കാന്‍ തെക്കും വടക്കും ഓടുന്ന സമയത്താണോ ഇതിനു സമയം! 
എന്നിട്ട്  അവസാന  നാളില്‍  ശരങ്ങപാണി പറഞ്ഞു ..
"ജീവിക്കാനുള്ളത് മാറ്റി   വെച്ചില്ലെങ്കില്‍   കലാകാരന്   എന്നും  ദുരിതം  മാത്രം . കലാകാരന്മാരുടെ  കുട്ടികള്‍ക്കും "


ഇങ്ങനെ പ്രോത്സാഹനം മാത്രം പോരാ ഇവര്‍ക്ക്.. കലയോട് എന്ന് കടപെട്ടിരികുന്ന ഇവര്‍ക്ക് എന്നും,  നാം മലയാള കല സ്നേഹികള്‍ സഹായിച്ചേ പറ്റൂ ! ഏതെങ്കിലും തരത്തില്‍ !
ആദ്യം പറഞ്ഞ വിഭാഗത്തിന് , ഒരു തരാം  ബോധാവല്‍ക്കരണം   ....  രണ്ടാമത്തെ വിഭാഗത്തിന് പൂര്‍ണ സഹായം ! 
അല്ലെങ്കില്‍ ഇത് മലയാള സിനിമയുടെ ഒരു ശാപമായി തീരും!  അതോ ഇത് ഇപ്പോള്‍ തന്നെ മലയാളസിനിമയുടെ ഒരു ശാപമായോ !അതോ കലാകാരന്‍ സ്വന്തം പണിയത്  ഉയര്‍ത്തിയ ഒരു ശാപത്തിന്റെ ഒരു കൂടാരമോ ? അതോ നമ്മള്‍ കലസ്നേഹികളുടെ കുറ്റമോ ?

അടികുറിപ്പ് : മച്ചാന്‍ വര്‍ഘീസ്  3 ഫെബ്രുവരി 2010 , 49 താം വയസ്സില്‍ മരണത്തിനു കീഴടങ്ങി .
എല്ലാ കലാകാരന്മാരും മരണത്തിനു കീഴ്ടുങ്ങുമ്പോള്‍ ,എല്ലായ്പോഴും രോഗങ്ങളുടെ കാരണം ഒന്നും കൊണ്ട് മാത്രമല്ല . ചിലപ്പോള്‍ വിധിയുടെ ഒരു കളിയാട്ടം കൂടിയാണ് .

No comments: